Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മാലിന്യം നിക്ഷേപിക്കാനത്തിയവരെ നാട്ടുകാർ തടഞ്ഞു

ആറ്റിങ്ങൽ: മാമത്ത് മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം നാട്ടുകാർ ഇടപെട്ട് തടഞ്ഞു ആറ്റിങ്ങൽ മാമം പെട്രോൾപമ്പിന് സമീപം പഴയ ദേശീയപാതയിലാണ് കെട്ടിടാവശിഷ്ടങ്ങളുമായെത്തിയ പിക് അപ്പ് വാഹനവും ഡ്രൈവറെയും സഹായിയെയും നാട്ടുകാരും നഗരസഭാ കൗൺസിലർ ഷീജയും ചേർന്ന് തടഞ്ഞത്. ഇത്തരത്തിൽ ഈ പ്രദേശത്ത് മാലിന്യനിക്ഷപം കൂടുന്നതായി നാട്ടുകാർ പറയുന്നു.

ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എസ്എസ്, സിദ്ധിക്, ഹാസ്മി, അഭിനന്ദ് തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈ പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും ആവശ്യമായ ബോർഡുകൾ സ്ഥാപിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.



Post a Comment

0 Comments